ബംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (ടി.സി.എസ്) മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ രാജേഷ് ഗോപിനാഥന് കഴിഞ്ഞ സാമ്പത്തിക വർഷം (2020-21) ലഭിച്ച വേതനം 20.36 കോടി രൂപ. 2019-20ൽ വേതനം 13.30 കോടി രൂപയായിരുന്നു.
1.27 കോടി രൂപയായിരുന്നു കഴിഞ്ഞവർഷത്തെ അടിസ്ഥാന ശമ്പളം. ആനുകൂല്യങ്ങൾ, അലവൻസുകൾ, പ്രത്യേകാവകാശങ്ങൾ എന്നീ വകയിലായി 2.09 കോടി രൂപയും കമ്മിഷൻ ഇനത്തിൽ 17 കോടി രൂപയും ലഭിച്ചു. സി.ഒ.ഒ എൻ. ഗണപതി സുബ്രഹ്മണ്യത്തിന്റെ കഴിഞ്ഞവർഷ വേതനം 16.1 കോടി രൂപയാണ്. കഴിഞ്ഞവർഷം ഇന്ത്യയിലെ ജീവനക്കാരുടെ വേതനം 5.2 ശതമാനവും വിദേശത്തുള്ളവരുടേത് 2-6 ശതമാനവും ഉയർന്നു.