arrest

ധാ​ക്ക: കൊ​വി​ഡ് കാ​ല​ത്ത്​ ബം​ഗ്ലാ​ദേ​ശ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ൽ നടന്ന അ​ഴി​മ​തി പു​റ​ത്തു​വി​ട്ട അ​ന്വേ​ഷ​ണാ​ത്മ​ക മാദ്ധ്യ​മ​പ്ര​വ​ർ​ത്ത​കയായ റോ​സി​ന ഇ​സ്​​ലാം അ​റ​സ്​​റ്റി​ൽ. പ്ര​മു​ഖ ബം​ഗ്ലാ​ദേ​ശ്​ പ​ത്ര​മാ​യ 'പ്രോ​തോം അ​ലോ'​യു​ടെ ലേ​ഖി​കയാണിവർ. ഇ​വ​ർ പു​റ​ത്തു​വി​ട്ട അ​ഴി​മ​തി​രേ​ഖ​ക​ൾ മോ​ഷ്​​ടി​ച്ച​താ​ണെ​ന്ന് ആ​രോ​പി​ച്ച് ഔ​ദ്യോ​ഗി​ക ര​ഹ​സ്യ നി​യ​മ​പ്ര​കാ​ര​മാണ് അറസ്റ്റ്.

റോ​സി​ന​യു​ടെ വി​ചാ​ര​ണ നാളെ ആ​രം​ഭി​ക്കും. കു​റ്റം തെ​ളി​ഞ്ഞാ​ൽ 14 വ​ർഷം ത​ട​വു​ശി​ക്ഷ​യോ വ​ധ​ശി​ക്ഷ​യോ ല​ഭി​ച്ചേ​ക്കാം. അതേസമയം, അ​റ​സ്​​റ്റിൽ മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​കർ ധാ​ക്ക പൊ​ലീ​സ് സ്​​റ്റേ​ഷ​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു. കൊ​വി​ഡ് കാലത്ത് മാദ്ധ്യമ​ങ്ങൾ​ക്കെ​തി​രെ ആ​ക്ര​മ​ണം

വ​ർദ്ധിച്ചെന്നും പ്ര​തി​ഷേ​ധ​ക്കാർ ആ​രോ​പി​ച്ചു.

റോ​സി​നയെ ഉ​ടൻ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് മാ​ദ്ധ്യ​മ​പ്ര​വർ​ത്ത​ക​രു​ടെ സം​ര​ക്ഷ​ണ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.