ന്യൂഡൽഹി : അടുത്ത മാസം ഖത്തറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും ആഷിഖ് കുരുണിയനും ഇടംപിടിച്ചു. കൊവിഡും പരിക്കും മാറി തിരിച്ചെത്തിയ സുനിൽ ഛേത്രിയാണ് 28 അംഗ സ്‌ക്വാഡിന്റെ നായകൻ. ബ്രണ്ടൻ ഫെർണാണ്ടസും സുഭാഷിഷ് ബോസും ടീമിൽ തിരിച്ചെത്തിയപ്പോൾ ഗോവൻ താരം ഗ്ലെൻ മർട്ടിനെസ് ആണ് ടീമിലെ പുതുമുഖം. ഇഷാൻ പണ്ഡിതയും യും മൻവീർ സിംഗുമാണ് മുന്നേറ്റതാരങ്ങൾ.
ജൂണ്‍ മൂന്നിന് ഖത്തറിനെതിരേയും ജൂണ്‍ ഏഴിന് ബംഗ്ലാദേശിന് എതിരേയും ജൂണ്‍ 15-ന് അഫ്ഗാനിസ്ഥാന് എതിരേയുമാണ് ഇന്ത്യയുടെ മത്സരങ്ങൾ.