civil-service

കുറുപ്പംപടി: സിവിൽ സർവീസ് പരീക്ഷയെഴുതുന്നവർക്കായി ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 23ന് രാവിലെ 10.30ന് സംസ്ഥാനതലത്തിൽ വെബിനാർ സംഘടിപ്പിക്കും.സിവിൽ സർവീസ് പരിശീലന സ്ഥാപനമായ എ.എൽ.എസ്.ഐ.എ.എസിന്റെ റീജിയണൽ ഹെഡ് എ.യു. പ്രസാദ് ക്ലാസ് നയിക്കും. പ്ളസ് ടു മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും പങ്കെടുക്കാം. വിവരങ്ങൾക്ക്: എ.യു പ്രസാദ് (9895074949), പി.ആർ.ജയചന്ദ്രൻ (9447065709), പെൻഷണേഴ്‌സ് കൗൺസിൽ സെക്രട്ടറി കെ.എം.സജീവ് (9447231994).