പുതിയ മന്ത്രിസഭയിൽ നിന്ന് കെ.കെ. ശൈലജയെ ഒഴിവാക്കിയതിൽ ഇടത് അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രതിഷേധം. ശൈലജയ്ക്ക് ഒരു അവസരം കൂടി നൽകണമെന്നും കുറ്റ്യാടിയിലെ സ്ഥാനാർത്ഥി നിർണയം ജനരോഷം കൊണ്ട് തിരുത്തിയ പോലെ ശൈലജ ടീച്ചറുടെ കാര്യത്തിലും തിരുത്തലുണ്ടാവണമെന്നും പി.ജെ. ആർമി ആവശ്യപ്പെട്ടു.