federer

ജനീവ : പരിക്കിന് ശേഷം കളിക്കളത്തിലേക്കുള്ള തിരിച്ചുവരവിൽ തോറ്റ് റോജർ ഫെഡറർ. ഫ്രഞ്ച് ഓപ്പണിന് മുന്നോടിയായി ജനീവാ ഓപ്പണിനിറങ്ങിയ ഫെഡററെ ലോക 75-ാം റാങ്കുകാരൻ പാബ്ളോ അന്തുയാറാണ് അട്ടിമറിച്ചത്. 6-4,4-6,6-4 എന്ന സ്കോറിനാണ് സ്പെയ്ൻകാരനായ അന്തുയാർ വിജയിച്ചത്.