benzema

പാരീസ് : റയൽ മാഡ്രിഡിന് വേണ്ടി തകർപ്പൻ ഫോമിൽ കളിക്കുന്ന സൂപ്പർ താരം കരിം ബെൻസേമയെ യൂറോകപ്പിനുള്ള ഫ്രഞ്ച് ടീമിൽ ഉൾപ്പെടുത്തി.ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബെൻസേമ ദേശീയ ടീമിലെത്തുന്നത്.2015ൽ സഹതാരം മാത്യു വൽബുയേനയുമായി ബന്ധപ്പെട്ട ഒരു സെക്സ് ടേപ്പ് കേസിൽ പെട്ടതോടെയാണ് ബെൻസേമ ഒഴിവാക്കപ്പെട്ടത്. ഈ സീസണിൽ റയലിന് വേണ്ടി 29 ഗോളുകൾ ബെൻസേമ നേടിക്കഴിഞ്ഞു.