bineesh

 ജാമ്യഹർജി 24ലേക്ക് മാറ്റി

ബംഗളൂരു: ബിനീഷ് കോടിയേരിയുടെ ബാങ്ക് അക്കൗണ്ടിലെത്തിയ അഞ്ചുകോടി രൂപ നിക്ഷേപിച്ചതാരെന്ന് രേഖകൾ സഹിതം തെളിയിക്കാൻ കർണാടക ഹൈക്കോടതി നിർദ്ദേശം. ബംഗളൂരു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷിന്റെ ജാമ്യാപേക്ഷയിൽ തുടർവാദം കേൾക്കുകയായിരുന്നു കോടതി.

അഞ്ച് കോടി രൂപ നിക്ഷേപിച്ചത് മയക്കുമരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപാണോ?. അല്ലെങ്കിൽ മറ്റാരാണെന്ന് രേഖകൾ സഹിതം തെളിയിക്കണമെന്ന് കോടതി ബിനീഷിന്റെ അഭിഭാഷകനോട് നിർദ്ദേശിച്ചു. എന്നാൽ പണം മുഴുവൻ നിക്ഷേപിച്ചത് മുഹമ്മദ് അനൂപല്ലെന്നും, കഴിഞ്ഞ 8 വർഷത്തിനിടെ പഴം, പച്ചക്കറി, മത്സ്യ വ്യാപാരം വഴിയെത്തിയ പണമാണിതെന്നും അഭിഭാഷകൻ മറുപടി നൽകി. തെളിവ് സമർപ്പിക്കാൻ കൂടുതൽ സമയം നൽകാമെന്നറിയിച്ച കോടതി കേസ് തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.