koda

മ​ല്ല​പ്പ​ള്ളി​:​ ​മ​ല്ല​പ്പ​ള്ളി​ ​എ​ക്‌​സൈ​സ് ​സ​ർ​ക്കി​ൾ​ ​സം​ഘം​ ​എ​ഴു​മ​റ്റൂ​ർ​ ​ഭാ​ഗ​ത്ത് ​ഇ​ന്ന​ലെ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​കോ​ട​യും​ ​വാ​റ്റ് ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​പി​ടി​കൂ​ടി.​ ​എ​ഴു​മ​റ്റൂ​ർ​ ​പ​ഴൂ​ർ​ ​ജോ​യി​ ​തോ​മ​സ് ​എ​ന്ന​യാ​ളു​ടെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തും​ ​ആ​ൾ​ ​താ​മ​സം​ ​ഇ​ല്ലാ​ത്ത​തു​മാ​യ​ ​വീ​ട്ടി​ൽ​ ​നി​ന്നാ​ണ് ​ചാ​രാ​യം​ ​നി​ർ​മ്മി​ക്കു​ന്ന​തി​നാ​യി​ ​പാ​ക​പ്പെ​ടു​ത്തി​യ​ ​കോ​ട​യും​ ​മ​റ്റും​ ​പി​ടി​കൂ​ടി​യ​ത്.​ 70​ ​ലി​റ്റ​ർ,​ 10​ ​ലി​റ്റ​ർ​ ​എ​ന്നീ​ ​അ​ള​വു​ക​ളി​ലു​ള്ള​ ​അ​ലൂ​മി​നി​യം​ ​ക​ല​ങ്ങ​ളി​ലും​ 20​ ​ലി​റ്റ​റി​ന്റെ​ ​പ്ലാ​സ്റ്റി​ക് ​ബ​ക്ക​റ്റി​ലു​മാ​ണ് ​കോ​ട​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ത്.​ ​ആ​കെ​ 105​ ​ലി​റ്റ​ർ​ ​കോ​ട​യാ​ണ് ​പി​ടി​കൂ​ടി​യ​ത്.​ ​കൂ​ടാ​തെ​ ​ചാ​രാ​യം​ ​നി​ർ​മ്മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ​ ​അ​മോ​ണി​യ,​ ​താ​തി​രി​ ​പൂ​വ്,​ ​ശ​ർ​ക്ക​ര​ ​തു​ട​ങ്ങി​യ​വ​യും​ ​ട്യൂ​ബ് ​ഘ​ടി​പ്പി​ച്ച് ​ഇ​ല്ലി​ച്ച​ട്ടി​യും​ ​ക​ണ്ടെ​ടു​ത്തു.​ ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടാ​നാ​യി​ല്ല.​ ​വീ​ട് ​കേ​ന്ദ്രീ​ക​രി​ച്ചും​ ​വീ​ട്ടു​ട​മ​യെ​ ​കേ​ന്ദ്രീ​ക​രി​ച്ചും​ ​അ​ന്വേ​ഷ​ണം​ ​ന​ട​ന്നു​ ​വ​രു​ന്ന​താ​യി​ ​എ​ക്‌​സൈ​സ് ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​വി.​ ​റോ​ബ​ർ​ട്ട് ​അ​റി​യി​ച്ചു.
റെ​യ്ഡി​ൽ​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ഇ.​സു​ശീ​ൽ​ ​കു​മാ​ർ,​ ​കെ.​എം​ ​ഷി​ഹാ​ബു​ദ്ദി​ൻ​ ​സി​വി​ൽ​ ​എ​ക്‌​സൈ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​പ​ത്മ​കു​മാ​ർ​ ​എ​ൽ,​ ​അ​ജി​ത്ത് ​ജോ​സ​ഫ്,​ ​അ​നൂ​പ് ​പി.​എം,​ ​പ്ര​മോ​ദ് ​ജോ​ൺ,​ ​മ​നീ​ഷ്,​ ​മ​ധു​സൂ​ദ​ന​ൻ​ ​നാ​യ​ർ​ ​ജി​ ​എ​ന്നി​വ​രും​ ​പ​ങ്കെ​ടു​ത്തു.​ ​മ​ദ്യം​/​മ​യ​ക്കു​മ​രു​ന്ന് ​സം​ബ​ന്ധ​മാ​യ​ ​വി​വ​ര​ങ്ങ​ൾ​ ​താ​ഴെ​ ​പ​റ​യു​ന്ന​ ​ന​മ്പ​റു​ക​ളി​ൽ​ ​അി​റ​യി​ക്കാ​വു​ന്ന​താ​ണ്.​ ​എ​ക്‌​സൈ​സ് ​സ​ർ​ക്കി​ൾ​ ​ഓ​ഫീ​സ്,​ ​മ​ല്ല​പ്പ​ള്ളി​ 04692682540,​എ​ക്‌​സൈ​സ് ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ,​ ​മ​ല്ല​പ്പ​ള്ളി​ 09400069470,​എ​ക്‌​സൈ​സ് ​റേ​ഞ്ച് ​ഓ​ഫീ​സ്,​ ​മ​ല്ല​പ്പ​ള്ളി​ 04692683222,​ ​എ​ക്‌​സൈ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ,​ ​മ​ല്ല​പ്പ​ള്ളി9400069480.