താമരശ്ശേരി: പുതുപ്പാടി അടിവാരത്ത് ആൾ താമസമില്ലാത്ത വീട്ടിൽ സൂക്ഷിച്ച നിരോധിത ലഹരി വസ്തുക്കൾ നാട്ടുകാരുടെ സഹായത്തോടെ പെീലീസ് പിടികൂടി. സംഭവത്തിൽ എലിക്കാട് ഹോട്ടൽ നടത്തുന്ന പൊട്ടിക്കയ്യിൽ ഷിനോജിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിയാട് ഭാഗത്ത് ഷിനോജിന്റെ പിതാവിന്റെ ഉടമസ്ഥതിയിലുള്ള വീട്ടിൽ നിന്നാണ് 1260 പേക്കറ്റ് ഹാൻസ് പിടികൂടിതയത്. ഹോട്ടലിന്റെ മറവിലാണ് ഇയാൾ ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയിരുന്നത്. നേരത്തെയും നിരോധിത പുകയില ഉത്പന്നങ്ങളുമായി ഇയാൾ പിടിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫിന്റെ നേതൃത്വത്തിൽ, എസ്.ഐമാരായ പ്രതീപൻ, രാധാകൃഷ്ണൻ, സീനിയർ സി.പി.ഒ ശ്രീജിത്, സി.പി.ഒ മാരായ റഫീഖ്, ലിനീഷ്, പ്രശാന്ത് എന്നിവർ ചേർന്നാണ് പിടികൂടിയത്.