anandhu

മാ​ന​ന്ത​വാ​ടി​:​ ​മാ​ന​ന്ത​വാ​ടി​ ​സ്വ​ദേ​ശി​നി​യാ​യ​ 22​ ​കാ​രി​യു​ടെ​ ​വീ​ഡി​യോ​ ​മോ​ർ​ഫ് ​ചെ​യ്ത് ​അ​ശ്ലീ​ല​ ​വെ​ബ്സൈ​റ്റി​ലും​ ​ഇ​ന്റ​ർ​നെ​റ്റ് ​ന​മ്പ​ർ​ ​ഉ​പ​യോ​ഗി​ച്ചു​ ​നി​ർ​മ്മി​ച്ച​ ​വാ​ട്‌​സാ​പ്പി​ലും​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​ത​ന്നെ​ ​പേ​രി​ൽ​ ​വ്യാ​ജ​ ​ഫേ​സ്ബു​ക്ക്,​ ​ഇ​ൻ​സ്റ്റാ​ഗ്രാം​ ​അ​ക്കൗ​ണ്ടു​ക​ൾ​ ​വ​ഴി​യും​ ​പ്ര​ച​രി​പ്പി​ച്ച​ ​യു​വാ​വ് ​പി​ടി​യി​ൽ.​ ​തി​രു​വ​ന​ന്ത​പു​രം​ ​നെ​ടു​മ​ങ്ങാ​ട് ​സ്വ​ദേ​ശി​ ​അ​ന​ന്ദു​ ​(21​)​ ​വി​നെ​യാ​ണ് ​വ​യ​നാ​ട് ​സൈ​ബ​ർ​ ​പൊ​ലീ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​മ​ഹേ​ഷ് ​കെ.​നാ​യ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പൊ​ലീ​സ് ​സം​ഘം​ ​നെ​ടു​മ​ങ്ങാ​ട് ​നി​ന്ന് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.
സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​അ​ക്കൗ​ണ്ടു​ക​ളു​ടെ​യും​ ​അ​ശ്ലീ​ല​ ​സൈ​റ്റു​ക​ളു​ടെ​യും​ ​ഐ.​പി​ ​അ​ഡ്ര​സ് ​വി​ശ​ക​ല​നം​ ​ചെ​യ്താ​ണ് ​സൈ​ബ​ർ​ ​പൊ​ലീ​സ് ​പ്ര​തി​യെ​ ​വ​ല​യി​ലാ​ക്കി​യ​ത്.​ ​പൊ​ലീ​സ് ​സം​ഘ​ത്തെ​ ​ക​ണ്ട് ​വീ​ട്ടി​ൽ​ ​നി​ന്ന് ​ഇ​റ​ങ്ങി​ ​ഓ​ടി​യ​ ​പ്ര​തി​യെ​ ​പൊ​ലീ​സ് ​പി​ന്തു​ട​ർ​ന്ന് ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.​ ​പ്ര​തി​യെ​ ​കോ​ട​തി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​പ്ര​തി​യി​ൽ​ ​നി​ന്നും​ ​ല​ഭി​ച്ച​ ​വീ​ഡി​യോ​ ​പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​വ​രു​ന്നു​ണ്ട്.