താനൂർ: ഉയ‌ർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന നിയുക്ത മന്ത്രി വി. അബ്ദുറഹ്‌മാൻ ആശുപത്രി വിട്ടു. തുടർന്ന് സത്യപ്രതിജ്ഞയ്ക്കായി തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.