kala

ടൊവിനോ തോമസിനെ നായകനാക്കി രോഹിത് സംവിധാനം ചെയ്ത 'കള' ഒ.ടി.ടിയിലൂടെ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നു. ആമസോൺ പ്രെെമിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ ടൊവിനോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകൾ ആമസോണിലൂടെ റിലീസ് ചെയ്യുമെന്നും ടൊവിനോ വ്യക്തമാക്കിയിട്ടുണ്ട്. മാർച്ചിൽ തിയേറ്ററിൽ റിലീസ് ചെയ്ത 'കള' നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിലെ ദീർഘമേറിയ സംഘട്ടന രം​ഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടെ ടൊവിനോയ്ക്ക് പരിക്കേറ്റിരുന്നു.

tovino-thomas

അഡ്വഞ്ചേഴ്സ് ഒഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങൾക്കുശേഷം രോഹിത് വി.എസ്. സംവിധാനം ചെയ്ത ചിത്രമാണ് 'കള'. രോഹിത്തും യദു പുഷ്പാകരനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഘില്‍ ജോര്‍ജ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ദിവ്യ പിള്ള, ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.