antony-raju

തിരുവനന്തപുരം: ഗതാഗതവകുപ്പിൽ മികച്ച പ്രകടനം നടത്താനാകുമെന്ന് നിയുക്ത മന്ത്രി ആന്റണി രാജു. കെഎസ്ആർടിസിയെ നന്നാക്കിയെടുക്കാൻ കഠിനാധ്വാനം ചെയ്യുമെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ വകുപ്പ് ഏൽപിച്ചത് മാറ്റമുണ്ടാക്കുമെന്ന് ഉറപ്പുള്ളതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

'ജനങ്ങളുമായി അടുത്തുനിൽക്കുന്ന ഗതാഗ തവകുപ്പിൽ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. നല്ല അഭിപ്രായങ്ങളെല്ലാം സ്വീകരിച്ച് ജനങ്ങളാഗ്രഹിക്കുന്ന മാറ്റങ്ങൾ കൊണ്ടുവരും.'-അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആന്റണി രാജു.