vaccine

​​​​തിരുവനന്തപുരം: പതിനെട്ട് വയസിനും 45 വയസിനും ഇടയിൽ പ്രായമായവർക്കുള്ള വാക്‌സിനേഷൻ മുന്‍ഗണനാപട്ടിക തയ്യാറായി. 32 വിഭാ​ഗങ്ങളാണ് മുൻ​ഗണനാ പട്ടികയിലുള്ളത്. കെ എസ് ആർ ടി സി ഡ്രൈവര്‍മാര്‍, കണ്ടക്‌ടര്‍മാര്‍, പെട്രോള്‍ പമ്പ് ജീവനക്കാര്‍, പത്രവിതരണക്കാര്‍, ഭിന്നശേഷിക്കാര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍, കെ എസ് ഇ ബി ഫീല്‍ഡ് സ്റ്റാഫ്, വാട്ടര്‍ അതോറിട്ടി ഫീല്‍ഡ് സ്റ്റാഫ് എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.

റെയില്‍വേ ടി ടി ഇമാര്‍, ഡ്രൈവര്‍മാര്‍, വിമാനത്താവള ജീവനക്കാര്‍, ഗ്രൗണ്ട് സ്റ്റാഫ്, മത്സ്യവില്‍പ്പനക്കാർ, പച്ചക്കറി വില്‍പ്പനക്കാർ, ഹോം ഡെലിവറി നടത്തുന്നവർ തുട‌ങ്ങിയവരും പട്ടികയിലുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാനതല യോഗമാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച വിഭാഗങ്ങള്‍ക്ക് പുറമേയുള്ള മുന്‍ഗണനാ പട്ടിക തയ്യറാക്കിയത്.

അതേസമയം, കൊവിഡ് രോഗമുക്തി നേടി മൂന്നു മാസത്തിനുശേഷം വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആദ്യ ഡോസ് സ്വീകരിച്ചശേഷം കൊവിഡ് ബാധിച്ചവരും രോഗമുക്തി നേടി മൂന്നു മാസത്തിനുശേഷം വാക്‌സിന്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.