തൃശൂർ: പൊലീസിന് ഭക്ഷണം നൽകാനെന്ന പേരിൽ പൊലീസ് സ്റ്റിക്കർ പതിച്ച് ഇവൻറ് മാനേജ്‌മെന്റുകാരുടെ കറക്കം. തൃശൂർ നഗരത്തിലാണ് പൊലീസ് സ്റ്റിക്കർ പതിച്ച് വാഹനത്തിൽ കുടുംബ സമേതമുള്ള യാത്ര. ബൊലേറോ, കാർ എന്നീ വാഹനങ്ങളിലാണ് സ്റ്റിക്കർ. അനധികൃതമായി പൊലീസ് സ്റ്റിക്കർ പതിച്ചു പോകുന്നവർക്കെതിരെ നടപടി എടുക്കുന്നില്ലെന്നും പറയുന്നു. കാറുകളിൽ സ്ത്രീകൾ അടക്കമുള്ളവരാണ് യാത്ര ചെയുന്നത്.