covid

​​​​​​ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 2,76,070 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. ഒരു ഘട്ടത്തിൽ നാല് ലക്ഷത്തിന് മുകളിൽ പോയ കൊവിഡ് കണക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുന്ന് ലക്ഷത്തിന് പുറത്തായിരുന്നു. കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞത് ആശ്വാസകരമാണെന്നാണ് ആരോഗ്യമന്ത്രാലയം നൽകുന്ന വിവരം.

ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,57,72,400ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 3,874 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,87,122 ആയി ഉയര്‍ന്നു. 3,69,077പേര്‍ രോഗമുക്തരായതോടെ നിലവില്‍ ചികിത്സയിലുള്ളവര്‍ 31,29,878 പേരാണ്. 18,70,09,792 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 34,031പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 51,457പേര്‍ രോഗമുക്തരായി. ആന്ധ്രയില്‍ 23,160പേര്‍ക്കും ബംഗാളില്‍ 19,006പേര്‍ക്കും പുതുതായി രോഗം ബാധിച്ചു.