jesmi

​​​​​തൃശൂർ: കൊവിഡ് ബാധിതയായ ഗർഭിണി പ്രസവശേഷം മരിച്ചു. പാലാ സ്വദേശിനിയായ ജെസ്‌മിയാണ് മരിച്ചത്. 38 വയസായിരുന്നു. ഗർഭിണിയായിരിക്കെയാണ് ജെസ്‌മിക്ക് കൊവിഡ് ബാധിക്കുന്നത്. കഴിഞ്ഞദിവസമാണ് ജെസ്‌മി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്.

രോഗം മൂർച്ഛിച്ചപ്പോൾ കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് ജെസ്‌മിക്ക് കൊവിഡ് ഗുരുതരമാവുകയായിരുന്നു. ജെസ്‌മിയുടെ കുഞ്ഞിന് കൊവിഡ് നെഗറ്റീവാണ്. ജെസ്‌മിയുടെ ഭർത്താവിനും മൂത്ത കുഞ്ഞിനും നേരത്തെ കൊവിഡ് ബാധിച്ചിരുന്നു. രണ്ട് ദിവസം മുമ്പായിരുന്നു ഇവർ നെഗറ്റീവായത്.

ജെസ്‌മിയുടെ ഭർത്താവ് ഹോർമിസ് ജോർജ് മാതൃഭൂമി തൃശൂർ ബ്യൂറോയിലെ റിപ്പോര്‍ട്ടറാണ്. പാലാ കൊഴുവനാല്‍ പറമ്പകത്ത് ആന്‍റണിയുടെയും ലാലിയുടെയും മകളാണ്. സഹോദരങ്ങള്‍: ലിസ്‌മി,ആന്‍റോ.