rajesh

​തിരുവനന്തപുരം: പതിനഞ്ചാമത് കേരള നിയമസഭയുടെ സ്‌പീക്കർ തിരഞ്ഞെടുപ്പ് ഈ മാസം 25ന് നടക്കും. സ്‌പീക്കർ സ്ഥാനാർത്ഥിയായി എം ബി രാജേഷിനെ എൽ ഡി എഫ് നേരത്തേ തന്നെ തിരഞ്ഞെടുത്തിട്ടുണ്ട്. സ്‌പീക്കർ തിരഞ്ഞെടുപ്പ് നടത്തി ഔദ്യോഗികമായി പ്രഖ്യാപനം വരുന്നത് വരെ സഭാ നടപടികൾ നിയന്ത്രിക്കാൻ പ്രോടെം സ്‌പീക്കറെ ഇന്ന് വൈകുന്നേരം ചേരുന്ന മന്ത്രിസഭായോഗം തിരഞ്ഞെടുക്കും.

പ്രോടെം സ്‌പീക്കറുടെ നേതൃത്വത്തിലാകും എം എൽ എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. നിയമസഭാ സമ്മേളനം ചേരുന്ന തിങ്കളാഴ്‌ചയാണ് എം എൽ എമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും നിയമസഭാ സമ്മേളനം നടക്കുക.

തിങ്കളാഴ്‌ച നിയമസഭ സമ്മേളനം നടത്താൻ തീരുമാനിച്ചിട്ടും പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. സർക്കാർ സമ്മേളനം നടത്താൻ തീയതി കൂടി കുറിച്ചതോടെ ഇനി സ്‌പീക്കർ സ്ഥാനാർത്ഥിയേയും യു ഡി എഫിന് കണ്ടെത്തേണ്ടതുണ്ട്.