സുലാവസി: മനുഷ്യനെ വിഴുങ്ങിയെന്ന സംശയത്തിൽ പ്രദേശവാസികൾ പെരുമ്പാമ്പിന്റെ വയർ കീറി. ഇന്തോനേഷ്യയിലെ സുലാവസി പ്രവിശ്യയിലാണ് സംഭവം. റോംപെഗാഡിംഗ് വനത്തിൽ മരക്കറ ശേഖരിക്കാനെത്തിയവരാണ് പാമ്പിനെ കണ്ടത്.
ഇരവിഴുങ്ങിയതിന്റെ ക്ഷീണത്തിൽ അനങ്ങാൻ പോലും സാധിക്കാതെ പാറകൾക്കിടയിൽ കിടക്കുകയായിരുന്നു പെരുമ്പാമ്പ്.
പാമ്പിന് 23 അടിയോളം നീളമുണ്ട്.പെരുമ്പാമ്പിന്റെ വയർ കണ്ടപ്പോൾ മനുഷ്യനെ വിഴുങ്ങിയതാണോയെന്ന് ആളുകൾക്ക് സംശയം തോന്നി. തുടർന്ന് വലിയ കയർ ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ട് വലിച്ചാണ് പാമ്പിനെ വനത്തിന് പുറത്തെത്തിച്ചത്.
പാമ്പിനെ കണ്ട് പ്രദേശവാസികൾ സംശയം ഉന്നയിച്ചതോടെ വയർ കീറുകയായിരുന്നു.കുട്ടികളെ വിഴുങ്ങിയെന്നായിരുന്നു ആളുകളുടെ സംശയം.എന്നാൽ വയറുകീറിയപ്പോൾ കണ്ടത് പശുക്കുട്ടിയെയായിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി ഇവിടത്തെ വളർത്തുമൃഗങ്ങളെ കാണാതായിരുന്നു.