covid

ന്യൂഡൽഹി: എയ്‌റോസോളുകൾക്ക് പത്ത് മീറ്റർ ദൂരം വരെ വായുവിലൂടെ സഞ്ചരിക്കാനുമെന്ന് റിപ്പോർട്ടുകൾ. കൊവിഡുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്‌വൈസർ കെ വിജയരാഘവന്റെ ഓഫീസ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.കൊവിഡ് ബാധിതന്റെ വായിൽ നിന്നോ മൂക്കിൽ നിന്നോ പുറത്തെത്തുന്ന ഡ്രോപ്‌ലെറ്റുകൾ അല്ലെങ്കിൽ അതിസൂക്ഷ്മ ജലകണങ്ങളിലൂടെയാണ് (എയ്‌റോസോളുകൾ) വൈറസ് പ്രധാനമായും പകരുന്നത്.

ഇരട്ട മാസ്‌കുകൾ ധരിക്കുന്നതിലൂടെയും, സാമൂഹിക അകലമുൾപ്പടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിലൂടെയും വൈറസ് ബാധയെ തടയാനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്നും കൊവിഡ് പകരും.

ജാലകങ്ങളും വാതിലുകളും അടച്ചിരിക്കുമ്പോഴും, എസി പ്രവർത്തിപ്പിക്കുമ്പോഴുമൊക്കെ രോഗം പകരാൻ സാദ്ധ്യതയുണ്ട്. വീടുകളിലും ഓഫീസുകളിലും വായു സഞ്ചാരം ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശിക്കുന്നു. ഇരട്ടമാസ്‌ക് ധരിക്കുന്നവർ സർജിക്കൽ മാസ്‌ക് ധരിച്ച് അതിനുമുകളിലായി തുണികൊണ്ടുളള മാസ്‌ക് ധരിക്കണം. അതല്ലെങ്കിൽ രണ്ടുകോട്ടൺ മാസ്‌കുകൾ ധരിക്കാം.