milkha

ചണ്ഡിഗഡ്: ഇന്ത്യൻ അത്‌ലറ്റിക് ഇതിഹാസം മിൽഖാ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ ചണ്ഡിഗഡിലുള‌ള വീട്ടിൽ ഐസൊലേഷനിലാണെന്ന് അദ്ദേഹം അറിയിച്ചു. 91കാരനായ മിൽഖാ സിംഗിന് രോഗലക്ഷണങ്ങളില്ല.

വീട്ടിലെ സഹായികൾ കൊവിഡ് പോസി‌റ്റീവായതിനെ തുടർന്ന് മിൽഖാ സിംഗും കുടുംബവും കൊവിഡ് പരിശോധന നടത്തി. മ‌റ്റെല്ലാവർക്കും നെഗ‌റ്റീവാണെന്നും തനിക്ക് പോസി‌റ്റീവാണെന്നും മിൽഖാ സിംഗ് അറിയിച്ചു.

തനിക്ക് ചുമയോ പനിയോ ഒന്നുമില്ലെന്നും മൂന്ന് നാല് ദിവസങ്ങൾക്കകം രോഗമുക്തനാകുമെന്ന് ഡോക്‌ടർ പറഞ്ഞതായും മിൽഖാ സിംഗ് അറിയിച്ചു. ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ലെന്നും കഴിഞ്ഞ ദിവസവും താൻ പതിവ് വ്യായാമം ചെയ്‌തതാണെന്നും അദ്ദേഹം അറിയിച്ചു.

അഞ്ച് തവണ ഏഷ്യൻ ഗെയിസിൽ സ്വർണമെഡൽ നേടിയ മിൽഖാ സിംഗ് 1960ലെ ഒലിംപിക്‌സിൽ 400 മീ‌റ്റർ ഓട്ടത്തിൽ 0.01 സെക്കന്റിന്റെ വ്യത്യാസത്തിലാണ് നാലാമതായത്. അദ്ദേഹത്തിന്റെ മകൻ ജീവ് മിൽഖാ സിംഗ് പ്രശസ്‌ത ഗോൾഫ് താരമാണ്.