വിദ്യ ബാലൻ മുഖ്യവേഷത്തിൽ എത്തുന്ന ഷെർണി ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസിനെത്തുന്നു. ജൂണിലായിരിക്കും റിലീസ് എന്നാൽ തിയ്യതി ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ന്യൂട്ടന്‌ശേഷം അമിത് മസൂർക്കർ സംവിധാനം ചെയ്യുന്ന സിനിമയാണ് ഷെർണി. വനംവകുപ്പ് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് സിനിമയിൽ വിദ്യ ബാലൻ അവതരിപ്പിക്കുന്നത്. മൃഗസംരക്ഷണവും മനുഷ്യന്റെ ആവശ്യങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കെതിരെയുള്ളപോരാട്ടമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്.ടി സീരീസും അബാൻഡാന്റിയ എന്റർടൈന്റ്‌മെന്റും സംയുക്തമായാണ് നിർമ്മാണം നിർവഹിക്കുന്നത്. ശരദ് സക്‌സേന, നീരജ് കാബി, വിജയ് റാസ്, ഇള അരുൺ എന്നിവരും സിനിമയിൽ അഭിനയിക്കുന്നു.