മനാമ: രാജ്യത്തേക്ക് വരുന്നവരുടെ പുതിയ യാത്ര നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ബഹ്റൈൻ.
ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്കാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരമുള്ള ഹോട്ടലിൽ 10 ദിവസത്തെ ക്വാറന്റൈനിൽ കഴിയണം. 48 മണിക്കൂറിനുള്ളിൽ നടത്തിയ കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർട്ടിഫിക്കറ്റിൽ ക്യു.ആർ കോഡ് ഉണ്ടായിരിക്കണം.
ബഹ്റൈനിൽ എത്തിയാൽ വിമാനത്താവളത്തിൽ വച്ചും പിന്നീട് ക്വാറന്റൈനിൽ കഴിയുമ്പോള്‍ അഞ്ചാം ദിവസവും പത്താം ദിവസവും കൊവിഡ് പരിശോധന നടത്തണം.12നും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിന് നൽകാനും ബഹ്റൈൻ തീരുമാനിച്ചിട്ടുണ്ട്. ഫൈസറാണ് കുട്ടികൾക്ക് നൽകുന്നത്. healthalert.gov.bh ലൂടെ ഇതിനായി രജിസ്റ്റർ ചെയ്യാം. കുട്ടികൾക്ക് വാക്സിൻ എടുക്കാൻ രക്ഷിതാവിന്റെ അനുമതി വേണം. അവരുടെ സാന്നിദ്ധ്യത്തിൽ മാത്രമേ വാക്സിൻ നൽകാവൂ.