psg

പാരീസ് : എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മൊണാക്കോയെ കീഴടക്കിയ പാരീസ് എസ്.ജി ഫ്രഞ്ച് കപ്പ് ഫുട്ബാൾ കിരീടം സ്വന്തമാക്കി . ഒരു ഗോളടിക്കുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്ത് പി.എസ്.ജിയുടെ കിലിയൻ എംബാപ്പെ മത്സരത്തിലെ മിന്നും താരമായി. 19-ാം മിനിട്ടിലായിരുന്നു എംബാപ്പെയിലൂടെ പി.എസ്.ജിയുടെ ആദ്യ ഗോൾ. 81-ാം മിനിട്ടിൽ എംബാപ്പെയുടെ പാസിൽ നിന്ന് മൗറോ ഇക്കാർഡി ലക്ഷ്യം കണ്ടു.

5

കഴിഞ്ഞ ആറ് സീസണുകളിൽ പി.എസ്.ജിയുടെ അഞ്ചാം ഫ്രഞ്ച് കപ്പ് നേട്ടമാണിത്.

14

തവണയാണ് പി.എസ്.ജി ഫ്രഞ്ച് കപ്പിൽ ജേതാക്കളായിരിക്കുന്നത്.

2

പി.എസ്.ജി പരിശീലകനായെത്തിയ ശേഷം പോചെറ്റീനോയുടെ രണ്ടാം കിരീടമാണിത്.