gulf-countries

ഒമാൻ: ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ ഇടം നേടി യു.എ.ഇയും ഖത്തറും ഒമാനും. വിദേശ പൗരന്മാർ എത്രത്തോളം മികച്ച സൗകര്യത്തിലാണ് താമസിക്കുന്നതെന്നതിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടാണിത്. 59 രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. പ്രവാസികളുടെ ജീവിതനിലവാരത്തെ ബാധിക്കുന്ന ഏഴു കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ഗതാഗത സൗകര്യം, ആരോഗ്യം, ഡിജിറ്റൽ സൗകര്യങ്ങള്‍, പരിസ്ഥിതി, ഒഴിവുസമയം ചെലവഴിക്കുന്ന രീതി എന്നിവയാണത്.

@ യു.എ.ഇ മൂന്നാമത്

@ ഒമാൻ അഞ്ചാമത്

@ ഖത്തർ ഒൻപതാമത്

@ ഒമാൻ അടിപൊളിയാണ്

ജീവിത നിലവാരത്തിന്‍റെ അടിസ്ഥാനത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഒമാൻ മൂന്നാമതാണ്.യു.എ.ഇ 17ാമതും ഖത്തർ 23ാമതുമാണ്. പരിസ്ഥിതി നിലവാരത്തിൽ ജി.സി.സിയിൽ ഒന്നാമതെത്തി. ഏറ്റവും സൗഹാർദപൂർണമായ രാജ്യങ്ങളിൽ നാലാമതെത്തി. 14ാം സ്ഥാനം ബഹ്റൈൻ സ്വന്തമാക്കി. ജീവിതച്ചെലവുകൾ പരിഗണിച്ചപ്പോൾ പ്രവാസികൾക്ക് അനുയോജ്യമായ സ്ഥലമാണ് ഒമാനെന്നും റിപ്പോർട്ടിൽ കണ്ടെത്തി. വോട്ടെടുപ്പിൽ പങ്കെടുത്ത 80 ശതമാനം പ്രവാസികളും ഒമാനിലെ ജീവിതത്തിൽ സംതൃപ്തരാണെന്ന് വ്യക്തമാക്കി. കൊവിഡ് വ്യാപനം ശക്തമായപ്പോഴും രാജ്യത്തെ നിയമങ്ങൾ പ്രവാസികൾ പാലിച്ചെന്നും റിപ്പോ‌‌ർട്ടിലുണ്ട്.