bbbbbbb

ക​ട്ട​പ്പ​ന​:​ ​​തൊ​ഴി​ലു​റ​പ്പ് ​പ​ദ്ധ​തി​യി​ൽ​ ​ലക്ഷങ്ങളുടെ തട്ടിപ്പ്. 5​ ​ജീ​വ​ന​ക്കാ​ർ സസ്പെൻഷനിൽ. അ​യ്യ​പ്പ​ൻ​കോ​വി​ൽ​ ​പ​ഞ്ചാ​യ​ത്തിൽ മെറ്റീരിയൽ ജോലികളിൽ ക്രമക്കേട് നടത്തിയ ​അ​ക്ര​ഡി​റ്റ​ഡ് ​എ​ൻ​ജി​നീ​യ​ർ,​ 2​ ​ഓ​വ​ർ​സീ​യ​ർ​മാ​ർ,​ 2​ ​ഡി.​ടി.​പി.​ ​ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ ​എ​ന്നി​വ​രെയാണ് ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തത്. ​സം​ഭ​വ​ത്തി​ൽ​ ​അന്വേഷണം നടത്തി റിപ്പോർട്ട് ഉടൻ നല്കാൻ ബി.​ഡി.​ഒ.യോട് ജില്ലാ കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. ​
ക്രമക്കേട് കണ്ടെത്തിയതോടെ ​ഉ​ന്ന​ത​ത​ല​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​പ​ഞ്ചാ​യ​ത്ത് ​ക​മ്മി​റ്റി​ ​തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും​ ​ലോ​ക്ക്ഡൗ​ൺ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള​തി​നാ​ലാ​ണ് ​ക​ള​ക്ടർ ​​അ​ടി​യ​ന്ത​ര​മായി ഇടപെട്ടത്. ​പൂ​ർ​ത്തീ​ക​രി​ച്ച​ ​പ്ര​വൃ​ത്തി​ക​ളു​ടെ​ ​തു​ക​ ​ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ​ന​ൽ​കാ​തെ​ ​മെ​റ്റീ​രി​യ​ൽ​ ​ജോ​ലി​ക​ൾ​ക്ക് ​മാ​റ്റി​ ​ചെ​ല​വ​ഴി​ച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രാ​ഥ​മി​ക​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ 2,85,000​ ​രൂ​പ​യു​ടെ​ ​ക്ര​മ​ക്കേ​ടാ​ണ് ​ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. കൂടുതൽ ക്രമക്കേടുകൾ നടന്നിട്ടുള്ളതായിട്ടാണ് സൂചന. നാല് വർഷം മുമ്പ് തുടങ്ങിയതാണ് തട്ടിപ്പെന്നാണ് പറയുന്നത്.

2017​-18​ ​മു​ത​ൽ​ ​ന​ട​ത്തി​യ​ ​മെ​റ്റീ​രി​യ​ൽ​ ​ജോ​ലി​ക​ളി​ലാ​ണ് ​ത​ട്ടി​പ്പ് ​ന​ട​ത്തി​യ​ത്.​ 967​ ​മെ​റ്റീ​രി​യ​ൽ​ ​ജോ​ലി​ക​ളു​ടെ​ ​ബോ​ർ​ഡ് ​സ്ഥാ​പി​ക്കാ​ൻ​ ​ആ​ക്ടി​വി​റ്റി​ ​ഗ്രൂ​പ്പ് ​രൂ​പീ​ക​രി​ച്ചായിരുന്നു തട്ടിപ്പിന് തുടക്കമിട്ടത്. ​സി.​ഡി.​എ​സ്.​ ​ചെ​യ​ർ​പേ​ഴ്‌​സ​നെ​ ​പ്ര​ധാ​ന​ ​ഭാ​ര​വാ​ഹി​യാ​ക്കി​ ​ഏ​യ്ഞ്ച​ൽ​ ​എ​ന്ന​ ​പേ​രി​ൽ​ ​നി​യ​മ​വി​രു​ദ്ധ​മാ​യി​ ​ആ​കി​റ്റി​വി​റ്റി​ ​ഗ്രൂ​പ്പ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു.​ ​തു​ട​ർ​ന്ന് ​ബോ​ർ​ഡ് ​നി​ർ​മി​ക്കാ​ൻ​ ​ഗ്രൂ​പ്പി​ന്റെ​ ​പേ​രി​ൽ​ ​ഭ​ര​ണ​​പ​ക്ഷ​ത്തെ​ 2​ ​പ​ഞ്ചാ​യ​ത്ത് ​അം​ഗ​ങ്ങ​ൾ​ക്ക് ​ക​രാ​ർ​ ​ന​ൽ​കു​ക​യാ​യി​രു​ന്നു.​ ​ഒ​രു​ ​ബോ​ർ​ഡി​ന് 2952​ ​രൂ​പ​യാ​ണ് ​ക​രാ​ർ​ ​തു​ക.​ ​സാ​ധാ​ര​ണ​ ​ഒ​രു​ ​ബോ​ർ​ഡി​ന് ​ചെ​ല​വാ​കു​ന്ന​തി​ന്റെ​ ​നാ​ലി​ര​ട്ടി​ ​തു​ക​യാ​ണി​ത്.​ ​കൂ​ടാ​തെ​ ​ക​മ്പ്യൂ​ട്ട​റി​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ​ ​തു​ക​ ​ഇ​ര​ട്ടി​യാ​ക്കി​യും​ ​ക്ര​മ​ക്കേ​ട് ​ന​ട​ത്തി.​ ​
ഇ​തി​ന്റെ​ ​മ​സ്റ്റ​റോ​ൾ,​ ​എം.​ ​ബു​ക്ക്,​ ​വ​ർ​ക്ക് ​കോ​ഡ് ​എ​ന്നി​വ​യോ​ ​മ​റ്റ് ​രേ​ഖ​ക​ളോ​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​പൂ​ർ​ത്തീ​ക​രി​ച്ച​ ​പ്ര​വൃ​ത്തി​ക​ളു​ടെ​ ​തു​ക​ ​ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ​ന​ൽ​കാ​തെ​ ​മെ​റ്റീ​രി​യ​ൽ​ ​ജോ​ലി​ക​ൾ​ക്ക് ​മാ​റ്റി​ ​ചെ​ല​വ​ഴി​ക്കു​ക​യാ​യി​രു​ന്നു.
ക​ന്നു​കാ​ലി​ ​തൊ​ഴു​ത്ത്,​ ​ആ​ട്ടി​ൻ​ ​കൂ​ട്,​ ​ജ​ല​സം​ഭ​ര​ണി,​ ​മ​ഴ​വെ​ള്ള​ ​സം​ഭ​ര​ണി,​ ​മ​ത്സ്യ​ക്കൃ​ഷി,​ ​പ​ട്ടു​താ​ക്കു​ളം,​ ​ബ​യോ​ഗ്യാ​സ് ​പ്ലാ​ന്റ്,​ ​കോ​ഴി​ ​വ​ള​ർ​ത്ത​ൽ​ ​തു​ട​ങ്ങി​യ​ ​പ്ര​വൃ​ത്തി​ക​ളു​ടെ​ ​തു​ക​ ​ഇ​പ്പോ​ഴും​ ​ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ​ന​ൽ​കാ​നു​ണ്ട്.​ ​ല​ക്ഷ​ങ്ങ​ൾ​ ​ക​ടം​ ​വാ​ങ്ങി​യും​ ​പ​ലി​ശ​യ്‌​ക്കെ​ടു​ത്തു​മാ​ണ് ​ആ​ളു​ക​ൾ​ ​ജോ​ലി​ക​ൾ​ ​പൂ​ർ​ത്തീ​ക​രി​ച്ച​ത്.​ ​
എ​ന്നാ​ൽ​ ​ഒ​ന്ന​ര​ ​വ​ർ​ഷം​ ​ക​ഴി​ഞ്ഞി​ട്ടും​ ​സ​ർ​ക്കാ​ർ​ ​വി​ഹി​തം​ ​ല​ഭി​ക്കാ​തെ​ ​വ​ന്ന​തോ​ടെ​ ​പ​ഞ്ചാ​യ​ത്ത്,​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സു​ക​ളി​ൽ​ ​തി​ര​ക്കി​യ​പ്പോ​ഴാ​ണ് ​അ​നു​വ​ദി​ച്ച​ ​തു​ക​ ​മെ​റ്റീ​രി​യ​ൽ​ ​ജോ​ലി​ക​ൾ​ക്ക് ​വേ​ണ്ടി​ ​ചെ​ല​വ​ഴി​ച്ച​താ​യി​ ​അ​റി​യു​ന്ന​ത്.​ ​ത​ട്ടി​പ്പ് ​വി​ജി​ല​ൻ​സ് ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​മ​റ്റ് ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ളും​ ​രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.