ജയ്പൂർ: രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും ഹരിയാന, ബീഹാർ മുൻ ഗവർണറും മുതിർന്ന കോൺഗ്രസ് നേതാവുമായ ജഗന്നാഥ് പഹാഡിയ കൊവിഡ് ബാധിച്ച് മരിച്ചു. 89 വയസായിരുന്നു.
1980-81 കാലഘട്ടത്തിലാണ് പഹാഡിയ രാജസ്ഥാൻ മുഖ്യമന്ത്രിയായത്. രാജസ്ഥാനിലെ ആദ്യ ദളിത് മുഖ്യമന്ത്രിയായിരുന്നു.
പഹാഡിയയുടെ വിയോഗം തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ടീറ്റ് ചെയ്തു. പഹാഡിയയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി ഇന്നലെ ഉച്ചയ്ക്ക് കാബിനറ്റ് യോഗം ചേർന്നു. സംസ്ഥാനത്ത് ഒരു ദിവസം ഔദ്യോഗിക ദുഃഖാചരണം നടത്തും.