pfizer

വാഷിംഗ്ടൺ: ഫൈസർ വാക്‌സിൻ റഫ്രിജറേറ്ററിൽ ഒരു മാസം വരെ സൂക്ഷിക്കാമെന്ന് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ. ഫൈസർ സമർപ്പിച്ച വിവരങ്ങൾ അവലോകനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണിത്.

2-8 ഡിഗ്രി സെൽഷ്യസിൽ വയലുകൾ ഒരു മാസം വരെ സൂക്ഷിക്കാം. നേരത്തേ ഇതേ താപനിലയിൽ അഞ്ചുദിവസം സൂക്ഷിക്കുന്നതിന് മാത്രമാണ് അനുമതി നൽകിയിരുന്നത്.

പുതിയ തീരുമാനം കൂടുതൽ പേ‌ർക്ക് വാക്‌സിൻ ലഭ്യമാകുന്നതിന് സഹായകമാകും. തിങ്കളാഴ്ച യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും വാക്‌സിൻ ഒരുമാസത്തോളം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് അനുമതി നൽകിയിരുന്നു. വാക്‌സിന്‍ സംഭരണ വ്യവസ്ഥകളിൽ ഫെബ്രുവരിയിൽ എഫ്.ഡി.എ ഇളവുവരുത്തിയിരുന്നു.