ന്യൂഡൽഹി:സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 'മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് രണ്ടാം തവണയും അധികാരമേറ്റ പിണറായി വിജയന് അഭിനന്ദനങ്ങൾ' എന്നാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചത്.
വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് ഇരുപത് മന്ത്രിമാർക്കും സത്യാവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്‌ക്ക് ശേഷം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും രാജ്‌ഭവനിൽ ഗവർണർ ചായ സൽക്കാരം നൽകി.
Congratulations to Shri @vijayanpinarayi Ji on taking oath as CM and commencing his second term in office.
— Narendra Modi (@narendramodi) May 20, 2021