ഭിന്ദ്: രാജ്യത്ത് രണ്ടാംഘട്ട വ്യാപനം രൂക്ഷമാണ് മിക്ക സംസ്ഥാനങ്ങളിലും. പ്രതിദിന കണക്കിൽ നേരിയ കുറവ് മാത്രമേ പലയിടത്തുമുണ്ടായിട്ടുളളു. അതുകൊണ്ട്തന്നെ മിക്കയിടങ്ങളിലും സംസ്ഥാന സർക്കാരുകൾ കർശന ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. വിവാഹങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും നിയന്ത്രണങ്ങളുണ്ട്.
എന്നാൽ നിയന്ത്രണങ്ങൾ പാലിക്കാതെയും എന്തിന് മാസ്‌ക് പോലും വയ്‌ക്കാതെ കല്യാണത്തിൽ പങ്കെടുക്കാനെത്തിയവരെ സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ പൊലീസ് പിടികൂടി. മദ്ധ്യപ്രദേശിലെ ഭിന്ദിലാണ് സംഭവം. ഒന്നും രണ്ടുമല്ല ഇത്തരത്തിൽ മുന്നൂറുപേരാണ് കല്യാണത്തിനെത്തിയത്. പൊലീസിനെ കണ്ട് കുറേപ്പേർ ഓടി രക്ഷപ്പെട്ടു. പിടിയിലായത് 17പേരാണ്. ഇവർക്ക് നൽകിയ ശിക്ഷയാണ് തമാശ. കൂട്ടം കൂടകൂടരുതെന്ന നിർദ്ദേശം നൽകിയത് ലംഘിച്ചതിന് ഇവരൊന്നിച്ച് തവളച്ചാട്ടം നടത്താൻ പൊലീസ് ആവശ്യപ്പെട്ടു.
ശിക്ഷ ലഭിച്ചവർ തവളച്ചാട്ടം നടത്തുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൊലീസ് ചെയ്‌തത് നന്നായി എന്നാണ് മിക്കവരുടെയും അഭിപ്രായം. മുൻപ് മാസ്‌ക് വയ്‌ക്കാതെ റോഡിലിറങ്ങിയ ഒരു സ്‌ത്രീയെ പൊലീസ് വലിച്ചിഴച്ചത് വലിയ വിവാദമായിരുന്നു. ബുധനാഴ്‌ച 5065 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മദ്ധ്യപ്രദേശിൽ കൊവിഡ് മരണങ്ങളും ഏറിവരികയാണ്. 7227 പേർ ഇതുവരെ മരണമടഞ്ഞു.
In Bhind "Baaratis" were made to do ‘Frog Jump’ for violating #CovidIndia-19 restrictions. The wedding was being organized, in violation of the lockdown restriction enforced in Bhind @ndtv @ndtvindia @GargiRawat @manishndtv pic.twitter.com/QftxjTsFvL
— Anurag Dwary (@Anurag_Dwary) May 20, 2021