mk-stalin

ചെന്നൈ: രണ്ടാമൂഴം ലഭിച്ച എൽഡിഎഫ് സർക്കാരിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയന് ആശംസകളുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. തന്റെ ട്വിറ്റർ ഹാൻഡിൽ വഴി ആശംസകൾ അറിയിച്ച എംകെ സ്റ്റാലിൻ മുഖ്യമന്ത്രിയെ 'എന്റെ സഹോദരൻ' എന്നാണ് വിശേഷിപ്പിച്ചത്.

തന്റെ നിശ്ചയദാര്‍ഢ്യത്തിലൂടെ സ്ഥിരോത്സാഹത്തിലൂടെയും സാമൂഹികമായ തുല്യതയും സമൃദ്ധിയും സമാധാനവും ജനങ്ങൾക്ക് നൽകാൻ മുഖ്യമന്ത്രി പിണറായി വിജയന് സാധിക്കട്ടെ എന്നും തമിഴ്‌നാട് മുഖ്യമന്ത്രി ആശംസിക്കുന്നു.

Best wishes to my brother @vijayanpinarayi on his swearing in as @CMOKerala and I hope that his determination and perseverance will lead to social equality, peace and prosperity for the people.

— M.K.Stalin (@mkstalin) May 20, 2021

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് രണ്ടാം തവണയും അധികാരമേ‌റ്റ പിണറായി വിജയന് അഭിനന്ദനങ്ങൾ' എന്നാണ് പ്രധാനമന്ത്രി ട്വി‌റ്ററിലൂടെ അഭിനന്ദനം അറിയിച്ചത്.

വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയനും മ‌റ്റ് ഇരുപത് മന്ത്രിമാർക്കും സത്യാവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്‌ക്ക് ശേഷം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും രാജ്‌ഭവനിൽ ഗവർണർ ചായ സൽക്കാരം നൽകി.

content details: tamil nadu cm mk stalin calls cm pinarayi vijayan my brother.