തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന് ജനങ്ങൾ നൽകിയ തുടർഭരണം സമുജ്ജ്വലമായ പുതിയ തുടക്കമെന്ന് മുഖ്യമന്ത്രി പിണറായി സർക്കാർ. സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം നടത്തിയ ആദ്യ വാർത്താസമ്മേളനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തുടർന്ന് മുൻ സർക്കാറിന്റെ ഭരണനേട്ടങ്ങളും അദ്ദേഹം എണ്ണിപറഞ്ഞു. ഇതുവരെ കേരളത്തിൽ ഉണ്ടായിരുന്ന ഭരണമാറ്റമാണ് വികസത്തുടർച്ചയ്ക്ക് തടസം സൃഷ്ടിച്ചിരുന്നതെന്നും തുടർഭരണം ലഭിച്ചത് വികസന തുടർച്ചയ്ക്ക് സഹായകമായി എന്നും അദ്ദേഹം പറഞ്ഞു.
നവീന ബദലുകളാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ മുന്നോട്ട് വച്ചത്. ജനങ്ങൾക്ക് അർത്ഥശൂന്യമായ വിവാദങ്ങളിലല്ല, നാടിന്റെ വികസനത്തിലാണ് താത്പര്യം. അവർ സമാധാന ജീവിതമാണ്വി ആഗ്രഹിക്കുന്നത്. വികസനത്തിന്റെ പ്രശ്നങ്ങളെയാണ് എൽഡിഎഫ് സർക്കാർ അഭിമുഖീകരിക്കാൻ ശ്രമിച്ചത്.
എൽഡിഎഫ് സർക്കാർ രാജ്യത്തിന് മാതൃകയായി. കേരളം വൻ വികസനങ്ങൾ നടത്തി രാജ്യത്തിന്ക മാതൃകയായി. കഴിഞ്ഞ സർക്കാർ നിപ്പ, ഓഖി, കൊവിഡ് എന്നിവയെ പ്രതിരോധിച്ചു.ആരോഗ്യ പദ്ധതികൾക്ക് മുൻഗണന നൽകി. അദ്ദേഹം പറഞ്ഞു.
content details: cm pinarayi in his first press conference after swearing in.