sasin-veedu

പൊൻകുന്നം : അടുത്തമാസം വിവാഹം നടക്കേണ്ട വീട്ടിലേക്ക് ഇടിത്തീ പോലെയാണ് ആ വാർത്ത എത്തിയത് ; മുംബയ് കടലിൽ ബാർജ് മുങ്ങിയ അപകടത്തിൽ സസിൻ മരിച്ചു...ആ വാർത്ത ഉൾക്കൊള്ളാൻ ചിറക്കടവ് നിവാസികൾക്കായിട്ടില്ല.

ഞാൻ സുഖമായിരിക്കുന്നു എന്ന സസിന്റെ വാക്കുകൾക്കായി കാതോർത്തിരുന്ന മാതാപിതാക്കൾക്കും അവസാനം താങ്ങാനാവാത്ത ദു:ഖവാർത്തയാണ് കേൾക്കേണ്ടിവന്നത്. ആദ്യം വിവരമറിഞ്ഞ ബന്ധുക്കൾ പിതാവ് ഇസ്‌മയിലിനേയും മാതാവ് സിൽവിയേയും അറിയിക്കാനാവാതെ ഏറെനേരം വിഷമത്തിലായി. ബാർജ് ചുഴലിക്കാറ്റിൽ പെട്ട് കടലിൽ മുങ്ങിയ വാർത്ത അറിഞ്ഞ നിമിഷം മുതൽ സസിനായി പ്രാർത്ഥനയിലായിരുന്നു നാട്.

മുംബയിൽ ഒ.എൻ.ജി.സി.യുടെ കരാർ കമ്പനിയിലെ പ്രോജക്ട് എൻജിനിയറായിരുന്നു സസിൻ. പത്തനംതിട്ട മുസലിയാർ എൻജിനിയറിംഗ് കോളേജിൽ ബി.ടെക് പൂർത്തിയാക്കി മൂന്നുവർഷം മുൻപാണ് ജോലിയിൽ പ്രവേശിച്ചത്. മൂന്നു മാസം മുൻപാണ് വീട്ടിലെത്തി മടങ്ങിയത്. അടുത്ത മാസം വിവാഹം നിശ്ചയിച്ചിരിക്കയായിരുന്നു. അപകട ദിവസം മുതൽ പലതവണ മാതാപിതാക്കൾ വിളിച്ചുനോക്കി. പലപ്പോഴും ഫോണിൽ കിട്ടാറില്ലാത്തതിനാൽ പ്രതീക്ഷ നശിച്ചില്ല. രക്ഷപെട്ടിട്ടുണ്ടാവും സസിൻ. അതായിരുന്നു അവരുടെ വിശ്വാസം. അപകടത്തിൽപ്പെട്ടവരുടെ ലിസ്റ്റിലും സസിൻ ഇല്ലായിരുന്നു. ഇന്നലെ രാവിലെ കമ്പനി അധികൃതരുടെ സ്ഥിരീകരണത്തോടെ എല്ലാ പ്രതീക്ഷയും അസ്തമിച്ചു.
മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കമ്പനി ഉറപ്പുനൽകിയതായി ബന്ധുക്കൾ പറഞ്ഞു.

 പ​റ​ഞ്ഞു​തീ​രും​ ​മു​മ്പേ മു​റി​ഞ്ഞു​ ​ആ​ ​വി​ളി

ഏ​റ്റ​വു​മൊ​ടു​വി​ൽ​ ​ജാേ​മി​ഷ് ​ഭാ​ര്യ​ ​ജോ​യ്‌​സി​യെ​ ​വി​ളി​ച്ച​ത് ​ക​ഴി​ഞ്ഞ​ ​ഞാ​യ​റാ​ഴ്ച​ ​രാ​ത്രി​ ​പ​ത്ത് ​മ​ണി​യോ​ടെ​യാ​ണ്.​ ​പ​റ​ഞ്ഞ് ​തീ​രും​ ​മു​മ്പേ​ ​ഫോ​ൺ​ ​ബ​ന്ധം​ ​ന​ഷ്ട​മാ​യി.​ ​അ​വ​സാ​ന​ത്തേ​താ​യി​രു​ന്നു​ ​ആ​ ​വി​ളി​യെ​ന്ന് ​അ​വ​ർ​ ​ക​രു​തി​യി​ല്ല.
ടൗ​ക്‌​തേ​ ​ചു​ഴ​ലി​ക്കാ​റ്റ് ​ശ​ക്ത​മാ​ണെ​ന്നും​ ​ബാ​ർ​ജ് ​വ​ല്ലാ​തെ​ ​ഉ​ല​യു​ന്നു​ണ്ടെ​ന്നും​ ​പ​റ​ഞ്ഞി​രു​ന്നു​ ​ജോ​മി​ഷ്.​ ​ചി​ല​പ്പോ​ൾ​ ​ഫോ​ൺ​ ​ബ​ന്ധം​ ​ഇ​ല്ലാ​താ​കു​മെ​ന്നും.​ ​അ​ത് ​പ​റ​ഞ്ഞു​ ​തീ​ർ​ന്നി​ല്ല,​ ​കാ​ൾ​ ​ക​ട്ടാ​വു​ക​യാ​യി​രു​ന്നു.​ ​ജ്യോ​മി​ഷ് ​ജോ​ലി​ ​ചെ​യ്ത​ ​ഒ.​എ​ൻ.​ജി.​സി​ ​ബാ​ർ​ജ് ​മും​ബ​യി​ൽ​ ​നി​ന്ന് 35​ ​നോ​ട്ടി​ക്ക​ൽ​ ​മൈ​ൽ​ ​അ​ക​ലെ​യാ​യി​രു​ന്നു.
ജോ​മി​ഷ് ​പ്ള​സ് ​ടു​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത് ​ഏ​ച്ചോം​ ​പ​ള​ളി​ക്കു​ന്ന് ​സ​ർ​വോ​ദ​യ​ ​സ്കൂ​ളി​ലാ​ണ്.​ ​തു​ട​ർ​ന്ന് ​സാ​ങ്കേ​തി​ക​ ​പ​ഠ​ന​വും​ ​ക​ഴി​ഞ്ഞാ​ണ് ​ബാ​ർ​ജി​ൽ​ ​ജോ​ലി​ ​കി​ട്ടി​യ​ത്.​ ​ഡ​ൽ​ഹി​യി​ൽ​ ​ന​ഴ്സാ​യ​ ​ജോ​യ്സി​ ​വ​യ​നാ​ട്ടി​ലെ​ ​പാ​പ്ള​ശ്ശേ​രി​ ​സ്വ​ദേ​ശി​യാ​ണ്.​ ​ഏ​ഴു​ ​വ​ർ​ഷം​ ​മു​മ്പാ​യി​രു​ന്നു​ ​വി​വാ​ഹം.
കോ​ട്ട​യം​ ​പു​ന്ന​ത്ത​റ​ ​കി​ട​ങ്ങൂ​രി​ൽ​ ​നി​ന്നാ​ണ് ​ജാേ​മി​ഷി​ന്റെ​ ​അ​ച്ഛ​നും​ ​അ​മ്മ​യും​ ​വ​യ​നാ​ട്ടി​ലേ​ക്ക് ​കു​ടി​യേ​റി​യ​ത്.​ ​സ​ഹോ​ദ​രി​ ​ജാ​സ്മി​ൻ​ ​ഇ​റ്റ​ലി​യി​ലാ​ണ്.