ഇടതുപക്ഷ നേതൃത്വത്തിനെതിരെ വിമർശനവുമായി രംഗത്തുവന്ന 'പോരാളി ഷാജി' എന്ന് പേരുള്ള പേജിനെ കടന്നാക്രമിച്ച് കടന്നാക്രമിച്ച് ഇടത് അനുകൂല ട്രോൾ ഗ്രൂപ്പായ 'സൈബർ ട്രോളേഴ്‌സ്'. കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ഇടതുപക്ഷത്തേയും വിമർശിക്കാൻ പാർട്ടി എന്നത് 'പോരാളി ഷാജി'യല്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ട്രോളുകളാണ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടത്.
'ജോജി', അക്കരെ നിന്നൊരു മാരൻ' എന്നീ ചിത്രങ്ങളിലെയും മറ്റും രംഗങ്ങളും മാറ്റം വരുത്തിയ സംഭാഷണങ്ങളും ഉപയോഗിച്ചുകൊണ്ടാണ് ഇടതുപക്ഷ വിമർശകർക്കെതിരെയുള്ള തങ്ങളുടെ നിലപാട് ട്രോൾ ഗ്രൂപ്പ് വ്യക്തമാക്കിയത്.
മുൻ ആരോഗ്യമന്ത്രിയായ കെകെ ശൈലജയെ പുതിയ ഇടത് മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെടാണ് 'പോരാളി ഷാജി' ആദ്യം വിയോജിപ്പ് പ്രകടമാക്കിയത്. കെകെ ശൈലജയെ തിരികെ വിളിക്കണമെന്നും ശൈലജ ടീച്ചർ സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയ്ക്ക് നൽകിയ സംഭാവനകൾ ഇല്ലായിരുന്നുവെങ്കിൽ തുടർഭരണം നേടാൻ ഇടതുപക്ഷത്തിന് കഴിയില്ലായിരുന്നു എന്നും പറഞ്ഞുകൊണ്ടാണ് 'പോരാളി ഷാജി' വിയോജിപ്പറിയിച്ചത്.
ഇതിനുപിന്നാലെ പാർട്ടി തീരുമാനങ്ങൾക്കെതിരെ വരുന്ന വിമർശനങ്ങൾ മുഖമില്ലാത്തവരുടേതാണെന്ന് പറഞ്ഞുകൊണ്ട് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം 'പോരാളി ഷാജി'ക്കെതിരെ രംഗത്ത് വന്നിരുന്നു. തുടർന്ന് 'പോരാളി ഷാജി' റഹിമിനെതിരെ തിരിഞ്ഞെങ്കിലും പിന്നീട് വിശദീകരണവുമായി രംഗത്ത് വന്നു. ഇതിനെ തുടർന്നാണ് 'സൈബർ ട്രോളേഴ്‌സ്' ട്രോളുകളിലൂടെ 'പോരാളി ഷാജി'ക്കെതിരെ രംഗത്തുവന്നത്.
ഇതോടൊപ്പം 'അക്കരെ നിന്നൊരു മാരൻ' ട്രോളിലൂടെ ഇടതുപക്ഷാനുകൂലികളായ ആഷിക് അബുവിനെതിരെയും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ റിമ കല്ലിംഗലിനെതിരെയും ഇടത് ട്രോൾ ഗ്രൂപ്പ് നിലപാടെടുക്കുന്നുണ്ട്. 'അടുത്ത കൊട്ട് നിനക്കിട്ടൊക്കെ ആണ്'-എന്നാണ് ഈ ട്രോളിൽ കാണുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി ശൈലജ ടീച്ചർക്ക് വേണ്ടിയുള്ളതായിരുന്നു എന്നും അവരെ തിരികെ കൊണ്ടുവരണമെന്നും റിമ കല്ലിംഗൽ പ്രതികരിച്ചിരുന്നു. അന്തരിച്ച തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ ആർ ഗൗരിയമ്മ ശൈലജ ടീച്ചർക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു റിമ ഈ അഭിപ്രായം തന്റെസോഷ്യൽ മീഡിയാ പേജിലൂടെ പറഞ്ഞത്. അതേസമയം, ആഷിക് അബു മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഇ നിലപാടിനെ അംഗീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
content details: left leaning troll and cyber groups wage war aashique abu and rima kallingal alos trolled.