kk

കെട്ടിട നിർമാണത്തിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ 3 പ്രിന്റിംഗിലൂടെയുള്ള വീടുകളുടെ നിർമ്മാണം ഇന്ത്യയിൽ ശൈശവ ദശയിലാണ്.. 3 ഡി പ്രിന്റിംഗിലൂടെ നിർമ്മിച്ച വീട് കഴിഞ്ഞ മാസം ചെന്നൈ ഐ.ഐ..ടിയിൽ ഉദ്ഘാടനം ചെയ്തിരുന്നു.. ഇപ്പോഴിതാ 3ഡി പ്രിന്റിംഗ് വീടുകൾ മാത്രം ഉൾക്കൊള്ളുന്ന ലോകത്തിലെ ആദ്യത്തെ റസിഡൻഷ്യൽ ഏരിയ കാലിഫോർണിയയിൽ നിർമ്മാണ ഘട്ടത്തിലാണ്.. 15 വീടുകൾ ഉൾപ്പെടുന്ന റസിഡൻഷ്യൽ ഏരിയയാണ് ഒരുങ്ങുന്നത്.. നിർമ്മിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ വീടുകളുടെ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി.

അഞ്ചേക്കറിലാണ് വീടുകൾ നിർമ്മിക്കുന്നത് . ഒറ്റ നില വീടുകളാവും നിർമ്മിക്കപ്പെടുക. , എല്ലാ വീടുകളുടെയും നിർമ്മാണം ഒരേ രീതിയിലായിരിക്കുമെന്ന് നിർമ്മാതാക്കളായ മൈറ്റി ബിൽഡിംഗ്‌സിന്റെ സഹ സ്ഥാപകൻ അലക്‌സി ഡുബോവ് അറിയിച്ചു. റസിഡൻഷ്യൽ ഏരിയയുടെ നിർമാണത്തിന് ആകെ 109 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. 4.5 കോടി രൂപയായിരിക്കും വീടുകളുടെ പ്രാരംഭ വില.

ആധുനിക വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിക്കുന്ന വീടുകളിൽ തറ മുതൽ സീലിംഗ് വരെ എത്തുന്ന വിധത്തിലുള്ള വലിയ ജനാലകളാണ് നൽകുന്നത്. മൂന്നു കിടപ്പുമുറികളുള്ള വീടുകൾക്ക് 1450 ചതുരശ്രയടി വിസ്തീർണമാണ് ഉള്ളത്.. വീടുകളിൽ രണ്ട് ബാത്ത്‌റൂമുകൾ ഉണ്ടായിരിക്കും. രണ്ടു കിടപ്പുമുറികളും ഒരു ബാത്ത്റൂമും ഉള്ള വീടുകളുടെ വിസ്തീർണ്ണം 700 ചതുരശ്ര അടി ആയിരിക്കും. ഓരോ വീടിന്റെയും പിൻഭാഗത്ത് സ്വിമ്മിംഗ് പൂളും വിശ്രമ സ്ഥലവും അടക്കമുള്ള സൗകര്യങ്ങളുള്ള വിശാലമായ മുറ്റവും ഒരുക്കും.

വൈദ്യുതി വിതരണത്തിനായി സോളർ പാനലുകൾ സ്ഥാപിക്കാനാണ് നിർമാതാക്കൾ ലക്ഷ്യമിടുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാകുമെന്നതാണ് ത്രീഡി പ്രിൻറിംഗ് സാങ്കേതികവിദ്യയുടെ പ്രത്യേകത.