njaaval

കാണാൻ ഭംഗിയുള്ള കുഞ്ഞൻ ഞാവൽ ആരോഗ്യഗുണങ്ങളിലും ആകർഷകമാണ്. ആയുർവേദത്തിൽ വളരെയേറെ പ്രാധാന്യമുള്ള ഞാവൽ ദിവസവും കഴിക്കുന്നത് ആരോഗ്യം വർദ്ധിപ്പിക്കും. പ്രമേഹത്തിന് ഉത്തമ പ്രതിവിധിയാണ് ഞാവൽപഴവും ഞാവൽ ഇലയും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നു.

പോഷകസമ്പന്നമായ ഞാവലിൽ അടങ്ങിയ ഗ്ലൂക്കോസും ഫ്രാക്ടോസും ശരീരത്തിലെ അമിത കലോറി ഇല്ലാതാക്കുന്നത് വഴി തടികുറയ്ക്കാൻ സഹായിക്കുന്നു. ദഹനപ്രക്രിയ മികച്ചതാക്കാൻ ഭക്ഷണശേഷം ഞാവൽ കഴിക്കുന്നത് നല്ലതാണ്. ഒരു പരിധിവരെ അൾസർ, അസിഡിറ്റി തുടങ്ങിയ ദഹനപ്രശ്നങ്ങൾക്കും ഞാവൽ പരിഹാരമാണ്.

ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്ന ഞാവൽ വിളർച്ച ഇല്ലാതാക്കുന്നു. ഞാവൽ പതിവായി കഴിക്കുന്നത് കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കാനും ആർത്രൈറ്റിസ് സാദ്ധ്യത ഇല്ലാതാക്കാനും ഉത്തമം. പല്ലിന്റെയും മോണയുടെയും ആരോഗ്യം സംരക്ഷിക്കുന്ന ഞാവൽ പല്ലിന്റെ തിളക്കം കൂട്ടാനും സഹായിക്കും.