മുംബയ്: ടൗതേ ചുഴലിക്കാറ്റിലുണ്ടായ മുംബയ് ബാർജ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. വയനാട് കൽപറ്റ മൂപ്പൈനാട് സ്വദേശി സുമേഷ് വി എസിന്‍റെ മൃതദേഹമാണ് ഏറ്റവും ഒടുവിലായി തിരിച്ചറിഞ്ഞത്. അപകടത്തിൽ മരിച്ച മറ്റൊരു വയനാട് സ്വദേശിയായ ജോമിഷ് ജോസഫിന്‍റെ മൃതദേഹം ഇന്ന് ഉച്ചയോടെ കൽപ്പറ്റയിലെ വീട്ടിലെത്തിക്കും. വൈകിട്ടാണ് സംസ്‌കാരം.
കോട്ടയം സ്വദേശിയായ സാസിൻ ഇസ്‌മായേലിന്‍റെ മൃതദേഹം മുംബയ് ജെ ജെ ആശുപത്രി മോർച്ചറിയിലാണ്. എണ്ണപ്പാടത്തുണ്ടായ അപകടത്തിൽ ആകെ മരണം 49 ആയി. പലരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. 25 പേർക്കായി തിരച്ചിൽ തുടരുകയാണ്.
188പേരെ ഇതുവരെ നാവികസേന രക്ഷപെടുത്തി. ചൊവാഴ്ച്ചയാണ് ടൗതേ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ മുംബയ് ഹൈ റിഗിലെ ബാര്‍ജുകൾ അപകടത്തില്‍പ്പെട്ടത്.