pinarayi-vijayan

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റേയും മന്ത്രിമാരുടേയും വകുപ്പുകൾ അറിയിച്ചുകൊണ്ടുളള സംസ്ഥാന സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും മുഖ്യമന്ത്രിയുടെ കീഴിലാണ്. മറ്റ് വകുപ്പുകൾ ഇങ്ങനെ.

പിണറായി വിജയൻ- പൊതുഭരണം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ഐ ടി, മെട്രോ റെയിൽ, ആഭ്യന്തരം, വിജിലൻസ്, ഫയർ ഫോഴ്‌സ്, ജയിൽ,ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം, മറ്റ് മന്ത്രിമാർക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളും

കെ രാജൻ - റവന്യു, സർവേ, ലാൻഡ് റെക്കോർഡ്‌സ്, ഭൂപരിഷ്‌കരണം

റോഷി അഗസ്റ്റിൻ - ജലവിതരണ വകുപ്പ്, ഭൂഗർഭ ജല വകുപ്പ്

കെ കൃഷ്‌ണൻകുട്ടി - വൈദ്യുതി

എ കെ ശശീന്ദ്രൻ - വനം, വന്യജീവി സംരക്ഷണം

അഹമ്മദ് ദേവർകോവിൽ - തുറമുഖം, മ്യൂസിയം, പുരാവസ്‌തു വകുപ്പുകൾ

അഡ്വ ആന്‍റണി രാജു - റോഡ് ഗതാഗതം, മോട്ടോർ വെഹിക്കിൾ, ജലഗതാഗതം

വി അബ്‌ദു റഹ്‌മാൻ - കായികം, വഖഫ്, ഹജ്ജ് തീർത്ഥാടനം, റെയിൽവെ

ജി ആർ അനിൽ - ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി

കെ എൻ ബാലഗോപാൽ - ധനകാര്യം, ട്രഷറി, ഓഡിറ്റ് തുടങ്ങിയവ

പ്രൊഫ ആർ ബിന്ദു - ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ (കൃഷി, മൃഗസംരക്ഷണം, മെഡിക്കൽ, ഡിജിറ്റൽ സർവകലാശാലകൾ ഒഴികെ), എൻട്രസ് എക്‌സാം, എൻ സി സി, എ എസ് എ പി, സാമൂഹ്യനീതി

ചിഞ്ചുറാണി - ക്ഷീരവികസനം, മൃഗസംരക്ഷണം

എം വി ഗോവിന്ദൻ മാസ്റ്റർ - എക്സൈസ്, തദ്ദേശ സ്വയംഭരണം, ഗ്രാമ വികസനം, നഗരാസൂത്രണം, കില

അഡ്വ പിഎ മുഹമ്മദ് റിയാസ് - പൊതുമരാമത്ത്, ടൂറിസം

പി പ്രസാദ് - കൃഷി, മണ്ണ് സംരക്ഷണം, കാർഷിക സർവകലാശാല, വെയർഹൗസിംഗ് കോർപറേഷൻ

കെ രാധാകൃഷ്‌ണൻ - പിന്നാക്ക ക്ഷേമം, ദേവസ്വം, പാർലമെന്‍ററികാര്യം.

പി രാജീവ് - നിയമം, വ്യവസായം, മൈനിംഗ് ആൻഡ് ജിയോളജി, ഹാൻഡ്‌ലൂം ആൻഡ് ടെക്സ്റ്റൈൽ, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ്, കയർ, കശുവണ്ടി, പ്ലാന്‍റേഷൻ ഡയറക്‌ടറേറ്റ്

സജി ചെറിയാൻ - ഫിഷറീസ്, സാംസ്‌കാരികം, ചലച്ചിത്ര വികസന കോർപറേഷൻ, യുവജനകാര്യം

വി ശിവൻകുട്ടി - പൊതുവിദ്യാഭ്യാസം, തൊഴിൽ, ഫാക്‌ടറീസ് ആൻഡ് ബോയ്‌ലേർസ്, ഇൻഡസ്‌ട്രിയൽ ട്രൈബ്യൂണൽ

വി എൻ വാസവൻ - സഹകരണം, രജിസ്ട്രേഷൻ

വീണ ജോർജ് - ആരോഗ്യം, കുടുംബ ക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സർവകലാശാല, ആയുഷ്, ഡ്രഗ്‌സ് കൺട്രോൾ, വനിതാ ശിശു ക്ഷേമം.