കൊച്ചി: ഇന്ധന വിലയിൽ വീണ്ടും വർദ്ധന. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് വീണ്ടും ഇന്ധന വില കൂട്ടിയത്. ഡീസലിന് 31 പൈസയും പെട്രോളിന് 19 പൈസയുമാണ് കൂട്ടിയത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 95 രൂപ കടന്നു. പെട്രോൾ ലിറ്ററിന് 95 രൂപ രണ്ട് പൈസയാണ് തലസ്ഥാനത്തെ വില. ഡീസലിന് 90 രൂപ എട്ട് പൈസ. 93 രൂപ 14 പൈസയാണ് കൊച്ചിയിൽ പെട്രോളിന് വില. ഡീസലിന് 88 രൂപ 32 പൈസയും.
വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇന്ധനവില വീണ്ടും ഉയരാന്‍ തുടങ്ങിയത്. രാജ്യത്ത് ഒരു വര്‍ഷത്തിനിടെ ഇന്ധന വിലയില്‍ ഇരുപത് രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം മേയ് മാസം കേരളത്തില്‍ പെട്രോള്‍ വില എഴുപത്തൊന്ന് രൂപയായിരുന്നു.