ലോകമെമ്പാടുമുളള മോഹൻലാൽ ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്‍റെ അറുപത്തിയൊന്നാം ജന്മദിനത്തിന്‍റെ ആവേശത്തിലാണ്. മോഹൻലാലിന് ജന്മദിനാശംസ അറിയിച്ചുകൊണ്ടുളള കുറിപ്പുകളും ചിത്രങ്ങളും ഇന്നലെ രാത്രി മുതൽ തന്നെ ഫേസ്ബുക്ക് അടക്കമുളള സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരുന്നു. അതിനിടെ, താരത്തിന് ജന്മദിനാശംസയുമായി എത്തിയിരിക്കുകയാണ് സന്തതസഹചാരിയായ ആന്‍റണി പെരുമ്പാവൂർ.
ജീവന്‍റേയും ജീവിതത്തിന്‍റേയും ഭാഗമായ ലാൽ സാറിന് ആയൂരാരോഗ്യ സൗഖ്യങ്ങൾ നേർന്ന് കൊണ്ട് ഒരായിരം ജന്മദിനാശംസകളെന്നാണ് ആന്‍റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ കുറിച്ചത്. ഇനിയും ഒരുപാട് വിസ്‌മയങ്ങൾ സമ്മാനിക്കാൻ ലാൽ സാറിന് കഴിയട്ടെയെന്ന് ആന്‍റണി തന്‍റേയും കുടുംബത്തിന്‍റേയും സ്‌നേഹാശംസകൾ അറിയിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
ജീവന്‍റേയും ജീവിതത്തിന്‍റേയും ഭാഗമായ ലാൽ സാറിന് ആയൂരാരോഗ്യ സൗഖ്യങ്ങൾ നേർന്ന് കൊണ്ട് ഒരായിരം ജന്മദിനാശംസകൾ... ഇനിയും ഒരുപാട് വിസ്‌മയങ്ങൾ സമ്മാനിക്കാൻ ലാൽ സാറിന് കഴിയട്ടെ എന്ന പ്രാർഥനയോടെ, എന്‍റെയും കുടുംബത്തിന്‍റെയും സ്നേഹാശംസകൾ..