mohanlal

മോഹൻലാലിന്റെ അറുപത്തിയൊന്നാം പിറന്നാളായിരുന്നു ഇന്നലെ. ആഘോഷങ്ങളില്ലായിരുന്നു. പിണറായി മന്ത്രിസഭയുടെ സത്യപ്രതിഞ്ജാ വേളയിൽ അവതരിപ്പിക്കപ്പെട്ട ഗാനാഞ്ജലിയിൽ മോഹൻലാൽ പാടിയ ഗാനം തരംഗമാകുന്നു

കു​ടും​ബ​ത്തി​ലെ​ ​അം​ഗ​മാ​യി​ ​ഓ​രോ​ ​മ​ല​യാ​ളി​ക​ളും​ ​സ്നേ​ഹി​ക്കു​ന്ന​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​അ​റു​പ​ത്തി​യൊ​ന്നാം​ ​പി​റ​ന്നാ​ളാ​യി​രു​ന്നു​ ​ഇ​ന്ന​ലെ.​കൊ​വി​ഡ് ​പ​രി​മി​തി​ക​ളാ​ൽ​ ​ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ​യാ​ണ് ​ഇ​ക്കു​റി​യും​ ​പി​റ​ന്നാ​ൾ​ ​ക​ട​ന്നു​പോ​യ​ത്.​എ​ന്നാ​ൽ​ ​ച​രി​ത്രം​ ​സൃ​ഷ്ടി​ച്ച​ ​ര​ണ്ടാം​ ​പി​ണ​റാ​യി​ ​മ​ന്ത്രി​സ​ഭ​യു​ടെ​ ​സ​ത്യ​പ്ര​തി​ഞ്ജാ​ ​ച​ട​ങ്ങി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ ​ഗാ​നാ​ഞ്ജ​ലി​യി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​പാ​ടി​യ​ ​ഗാ​നം​ ​ആ​സ്വാ​ദ​ക​രെ​ ​ആ​വേ​ശ​ഭ​രി​ത​രാ​ക്കു​ന്ന​താ​യി​രു​ന്നു.​കൂ​ട്ടു​കാ​ർ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​വ​യ​ലാ​ർ​ ​രാ​മ​വ​ർ​മ്മ​ ​എ​ഴു​തി​ ​എം.​എ​സ്.​ബാ​ബു​രാ​ജ് ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ച്ച് ​യേ​ശു​ദാ​സ് ​പാ​ടി​യ​ ​"​ ​ഒ​രു​ ​ജാ​തി​ ,​ഒ​രു​ ​മ​തം,​ ​ഒ​രു​ ​ദൈ​വം​ .​ഓ​ർ​മ്മ​ ​വേ​ണം​ ​ഈ​ ​അ​ദ്വൈ​ത​ ​മ​ന്ത്രം.​ ​"​ ​എ​ന്ന​ ​ഗാ​ന​മാ​ണ് ​മോ​ഹ​ൻ​ലാ​ൽ​ ​അ​തി​ ​മ​നോ​ഹ​ര​മാ​യി​ ​പാ​ടി​ ​അ​വ​ത​രി​പ്പി​ച്ച​ത്.
ജീ​വി​ത​ത്തി​ന്റെ​ ​ക​ൽ​പ്പ​ട​വി​ൽ​ ​ഒ​രു​ ​നാ​ഴി​ക്ക​ല്ലു​കൂ​ടി​ ​ക​ട​ന്നു​പോ​കു​മ്പോ​ൾ​ ​മോ​ഹ​ൻ​ലാ​ൽ​ ​എ​ന്ന​ ​ന​ട​ൻ​ ​കൂ​ടു​ത​ൽ​ ​ചെ​റു​പ്പ​മാ​വു​ക​യാ​ണ്.​ ​ന​ട​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​നി​ന്ന് ​ബ​റോ​സ് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​സം​വി​ധാ​യ​ക​ന്റെ​ ​വേ​ഷ​മ​ണി​യു​ക​യാ​ണ് ​മോ​ഹ​ൻ​ലാ​ൽ.​ലോക്ക്ഡൗ​ൺ​ ​കാ​ല​ത്ത് ​ഒ.​ടി.​ടി​ ​റി​ലീ​സി​ലൂ​ടെ​ ​ദൃ​ശ്യം​ 2​ ​ത​ക​ർ​പ്പ​ൻ​ ​വി​ജ​യം​ ​നേ​ടി​യി​രു​ന്നു.​ ​ഇ​നി​ ​ബി.​ഉ​ണ്ണി​കൃ​ഷ്ണ​ന്റെ​ ​ആ​റാ​ട്ട്,​ ​പ്രി​യ​ദ​ർ​ശ​ന്റെ​ ​കു​ഞ്ഞാ​ലി​മ​ര​ക്കാ​ർ​ ​തു​ട​ങ്ങി​ ​മോ​ഹ​ൻ​ലാ​ലി​ന്റേ​താ​യ​ ​മി​ക​ച്ച​ ​ചി​ത്ര​ങ്ങ​ളാ​ണ് ​പ്രേ​ക്ഷ​ക​നെ​ ​കാ​ത്തി​രി​ക്കു​ന്ന​ത്.​ ​മോ​ഹ​ൻ​ലാ​ൽ​ ​മ​ല​യാ​ളി​ക​ളു​ടെ​ ​ഹൃ​ദ​യ​വി​കാ​ര​മാ​ണ്.​ ​സു​ഹൃു​ത്തും,​ ​സ​ഹോ​ദ​ര​നും​ ,​ ​കാ​മു​ക​നും​ ..​അ​ങ്ങ​നെ​ ​എ​ല്ലാ​മെ​ല്ലാ​മാ​ണ്.