mig-21

ന്യൂഡൽഹി: പരിശീലന പറക്കലിനിടെ പഞ്ചാബിൽ വ്യോമസേനയുടെ മിഗ് 21 വിമാനം തകർന്നു വീണു. വിമാനത്തിന്‍റെ പൈലറ്റ് സ്ക്വാഡ്രൺ ലീഡർ അഭിനവ് ചൗധരി അപകടത്തിൽ മരിച്ചു. സംഭവത്തിൽ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പഞ്ചാബിലെ മോഗയ്ക്കടുത്ത് ബഗപുരന എന്ന സ്ഥലത്താണ് വിമാനം തകർന്ന് വീണത്.

— Indian Air Force (@IAF_MCC) May 21, 2021

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. രാജ്യത്ത് ഈ വർഷം നടക്കുന്ന മൂന്നാമത്തെ മിഗ് 21 വിമാന അപകടമാണിത്. മാർച്ചിൽ നടന്ന അപകടത്തിൽ ഗ്രൂപ് ക്യാപ്റ്റനായിരുന്ന എ ഗുപ്‌ത കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിലും എയർഫോഴ്‌സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

അതിനു മുമ്പ് ജനുവരിയിൽ രാജസ്ഥാനിലെ സുറത്ത്ഗഡിൽ മിഗ് 21 വിമാനം തകർന്നുവീണിരുന്നെങ്കിലും പൈലറ്റ് രക്ഷപ്പെട്ടിരുന്നു.