pinarayi-cabinet-

തിരുവനന്തപുരം: സ്വീകരണ പരിപാടികളൊക്കെ കുറച്ചും വകുപ്പുകളെക്കുറിച്ച് പഠിച്ചും മികച്ച റിസൾട്ട് ഉണ്ടാക്കണമെന്ന് പുതിയ മന്ത്രിമാർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശം. ആദ്യ മന്ത്രിസഭായോഗത്തിലാണ് ഉപദേശം നൽകിയത്. ജനകീയവിഷയങ്ങളോടൊന്നും മുഖം തിരിച്ച് നിൽക്കരുത്. ക്രിയാത്മകമായി ഇടപെടാനാകണം. ഭൂരിഭാഗം പേരും പുതിയ മന്ത്രിമാരാണെന്നത് പരിമിതിയായി മാറരുത്. സ്വീകരണപരിപാടികൾക്കൊക്കെ ആളുകൾ ക്ഷണിക്കുമെങ്കിലും തുടക്കത്തിൽ പരമാവധി അതെല്ലാം കുറച്ച് വകുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. മാതൃകാ പ്രവർത്തനം കാഴ്ചവയ്ക്കണമെന്നും മുഖ്യമന്ത്രി ഉപദേശിച്ചു.

മന്ത്രിമാരെല്ലാം പരിണിതപ്രജ്ഞരെന്ന് മുഖ്യമന്ത്രി

പുതിയ മന്ത്രിസഭയിലെ അംഗങ്ങളെല്ലാം പരിണിതപ്രജ്ഞരായ രാഷ്ട്രീയനേതാക്കളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാദ്ധ്യമ പ്രതിനിധികളോട് സംസാരിക്കവേ പറഞ്ഞു. മന്ത്രിമാരുടെ പരിചയക്കുറവ് വിലങ്ങുതടിയാകില്ലേയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. അവർ മന്ത്രിമാരാകുന്നത് ആദ്യമായിട്ടാണ് എന്നേയുള്ളൂ. അവരെല്ലാം സമൂഹത്തോട് ഏറ്റവുമടുത്ത് നിൽക്കുന്നവരാണ്. അതുകൊണ്ട് പ്രവർത്തനത്തിനൊന്നും കുറവു വരില്ല. പുതിയ പ്രൈവറ്റ് സെക്രട്ടറിയായി കെ.കെ. രാഗേഷ് നിയമിതനാകുന്ന സാഹചര്യത്തിൽ നിലവിലെ പ്രൈവറ്റ് സെക്രട്ടറി ആർ. മോഹൻ ഓഫീസർ ഒൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി ഓഫീസിൽ തുടരും.