തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ സി പി എം മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലേക്ക് പാർട്ടി നേതാക്കളെ നിയമിക്കാൻ തീരുമാനം. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെയും പാർട്ടിയിൽ നിന്ന് തന്നെ നിയമിക്കും.
മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടതില്ലെന്നും ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്. നിലവിലെ അംഗസംഖ്യയായ 25 തന്നെ തുടരാനാണ് തീരുമാനം. ഡെപ്യൂട്ടേഷനിൽ സ്റ്റാഫുകളിലേക്ക് വരുന്നവരുടെ പരമാവധി പ്രായപരിധി 51 ആക്കി. ഇവർ സർക്കാർ കാലാവധി കഴിയുന്നതിന് മുമ്പ് വിരമിക്കുന്നവരാകരുത് എന്ന അടിസ്ഥാനത്തിലാണ് തീരുമാനം.
പേഴ്‌സണല്‍ സ്റ്റാഫിലെ ചില നിയമനങ്ങള്‍ ഒന്നാം പിണറായി സർക്കാരിൽ വിവാദമായിരുന്നു. ഇത്തവണ വിവാദങ്ങള്‍ക്ക് ഇട നല്‍കരുത് എന്ന് പ്രത്യേക നിര്‍ദേശം ഇടതുമുന്നണി നല്‍കിയിട്ടുണ്ടായിരുന്നു. സ്റ്റാഫ് അംഗങ്ങളെ കുറിച്ച് വ്യക്തമായി പഠിച്ച ശേഷമാകും നിയമനം. എന്നാല്‍ പാര്‍ട്ടി തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തി നിയമനം നേടാന്‍ ശ്രമിക്കുന്നവരുമുണ്ട്.