പത്തനാപുരം : വനത്തിനുള്ളിൽ നിന്ന് കോട കണ്ടെത്തി എക്‌സൈസ് സംഘം നശിപ്പിച്ചു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് പത്തനാപുരം റേഞ്ച് എക്സൈസ് കറവൂർ തലയ്ക്കൽ ഫോറസ്റ്റ് പരിധിയിൽ നിന്ന് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 200 ലിറ്ററിന്റെ പ്ലാസ്റ്റിക് ബാരലിൽ ഉണ്ടായിരുന്ന കോടയാണ് കണ്ടെത്തിയത്. പ്രതികളെപ്പറ്റി സൂചന ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.പ്രിവന്റീവ് ഓഫീസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ റെജിമോൻ, അശ്വന്ത്. എസ്. സുന്ദരം എന്നിവർ ഉണ്ടായിരുന്നു.