അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേനായ ആന്റണി വർഗീസ് കമൽ ഹാസൻ ചിത്രം വിക്രമിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു. മാനഗരം, കൈദി, മാസ്റ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കാൻ പോകുന്ന ചിത്രമാണ് കമൽ ഹാസൻ നായകനായ വിക്രം. ഈ ചിത്രത്തിൽ കമൽ ഹാസനൊപ്പം മലയാളത്തിൽ നിന്ന് ഫഹദ് ഫാസിൽ, തമിഴിൽ നിന്ന് മക്കൾ സെൽവൻ വിജയ് സേതുപതിയും എത്തുന്നുണ്ട്. കമൽ ഹാസന്റെ തന്നെ രാജ് കമൽ ഇന്റർനാഷണൽ നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് അനിരുദ്ധ് രവിചന്ദറും കാമറ ചലിപ്പിക്കുന്നത് സത്യൻ സൂര്യനുമാണ് .അജഗജാന്തരം, ആനപ്പറമ്പിലെ വേൾഡ് കപ്പ്, പേരിടാത്ത ജിസ് ജോയ് ആസിഫ് അലി ചിത്രങ്ങൾ എന്നിവയാണ് ആന്റണി വർഗീസിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.