കൊവിഡ് രണ്ടാം തരംഗത്തിൽ രാജ്യം വീണ്ടും ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ കേരളത്തിലെ വിവിധ ആശുപത്രികളിലേക്ക്് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്റെ ഒന്നരക്കോടി രൂപയിലധികമുള്ള സഹായമെത്തിക്കുന്നു. തന്റെ അറുപതിയൊന്നാം പിറന്നാൾ ദിനമായ ഇന്നലെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് മോഹൻലാൽ ഈ സഹായം പ്രഖ്യാപിച്ചത്. തന്റെ അച്ഛന്റെയും അമ്മയുടെയും പേരിൽ മോഹൻലാൽ നടത്തുന്ന ചാരിറ്റി ഫൗണ്ടേഷൻ ആണ് വിശ്വശാന്തി. ഈ ഫൗണ്ടേഷൻ വഴി മോഹൻലാൽ കേരളത്തിലെ ആശുപത്രികളിൽ എത്തിക്കുന്നത് ഓക്സിജൻ ലഭ്യതയുള്ള 200 ഇൽ അധികം കിടക്കകളും വെന്റിലേറ്റർ സൗകര്യമുള്ള പത്തോളം െഎ.സിയു ബെഡുകളുമാണ് .