മലയാള സിനിമയുടെ ശക്തി സ്തംഭങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരുടെയും ആരാധകർ തമ്മിൽ വാശിയും വാഗ്വാദവും വർഷങ്ങളായി നിലനിൽക്കുമ്പോഴും ഇൗ താരങ്ങൾ തമ്മിൽ പുലർത്തുന്ന ഉൗഷ്മളമായ സൗഹൃദം എല്ലാവരെയും അമ്പരിപ്പിക്കുന്നതാണ്. ഇന്നലെ മോഹൻലാലിന്റെ ജന്മദിനത്തിൽ കൃത്യം 12 മണിക്ക് തന്നെ മമ്മൂട്ടി ജന്മദിനാശംസകൾ നേർന്നത് ഇരുവരുടെയും ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ പേജിലാണ് മമ്മൂട്ടി മോഹൻലാലിന്പിറന്നാളാശംസ നേർന്നത്.