back-to-life

ലണ്ടൻ: ബ്രിട്ടനിൽ കൊവിഡ്​ ബാധിച്ച്​ കോമയിലായിരുന്ന ഇന്ത്യൻ വംശജയായ ഡോക്​ടർക്ക് അത്ഭുത തിരിച്ചുവരവ്. 40കാരിയായ ഡോ. അനുഷ ഗുപ്​ത രണ്ടുമാസമാണ്​ കോമയിൽ കഴിഞ്ഞത്​. എക്​സ്​ട്ര കോർപറൽ മെബ്രയ്​ൻ ഓക്​സിജെനേഷൻ മെഷീനിന്റെ സഹായത്താലാണ് അനുഷയുടെ ജീവൻ നിലനിറുത്തിയിരുന്നത്. അതീവഗുരുതരാവസ്ഥയിൽ കഴിയുന്നവർക്കാണ്​ ഇ.സി.എം.ഒ വേണ്ടിവരുന്നത്. കഴിഞ്ഞവർഷം മാർച്ചിൽ 40ാം പിറന്നാൾ ആഘോഷം കഴിഞ്ഞ്​ ഏതാനും ആഴ്​ചകൾക്ക്​ ശേഷമാണ് അനുഷയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. പിന്നീട്, ആരോഗ്യനില വഷളായി.

വളരെയധികം ക്ഷീണിതയായിരുന്നു. ഭർത്താവിനെ വിളിച്ച്​ മകളെ കാണണമെന്ന്​ ആവശ്യപ്പെട്ടു. 18 മാസം മാത്രം പ്രായമാണ്​ മകൾക്ക്​. അതിന്ശേഷം എ​ന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന്​ ഇ.സി.എം.ഒയിലേക്കും -അനുഷ പറഞ്ഞു. മാഞ്ചസ്​റ്ററിലെ ആശുപത്രിയിൽ 150 ദിവസമാണ്​ അനുഷ ചികിത്സയിൽ കഴിഞ്ഞത്. ഇപ്പോൾ ഭർത്താവിന്റേയും മകളുടേയും സ്നേഹം എറ്റുവാങ്ങി പതിയെ ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ് അനുഷ